ബെംഗളൂരു: കനത്ത മഴയെ തുടര്ന്ന് കുടക് ജില്ലയില് മണ്ണിടിച്ചല് ഭീഷണി നിലനില്ക്കുന്നതിനാല് ജൂണ് 6 മുതല് ജൂലൈ അഞ്ചുവരെ കണ്ടെയ്നറുകള്, ബുള്ളറ്റ് ടാങ്കറുകള്, മരം മണല് എന്നിവ കൊണ്ടുപോകുന്ന ലോറികള്, ടോറസ് ലോറികള്, മള്ട്ടി ആക്സില് ടിപ്പറുകള് തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങള്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏര്പ്പെടുത്തി. അതേസമയം ബസ് ഉള്പ്പെടെയുള്ള യാത്രാ വാഹനങ്ങള്ക്ക് നിരോധനമില്ല. പച്ചക്കറികള് അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങള്ക്കും ലോറികള്ക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകള്ക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടര് വെങ്കിട്ട രാജു പറഞ്ഞു.
തെക്ക് പടിഞ്ഞാറന് കാലവര്ഷം ശക്തമായതോടെ ജില്ലയില് കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവേരി കരകവിഞ്ഞൊഴുകിയതിനെത്തുടര്ന്ന് നദിയുടെ സമീപപ്രദേശത്തുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മരങ്ങള് കടപുഴകി വീണു. വൈദ്യുതി തൂണുകളും തകര്ന്നു. മുന്കരുതല് നടപടിയായി വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ഇറങ്ങുന്നത് നിരോധിച്ചു കലക്ടര് പുറപ്പെടുവിച്ചിട്ടുണ്ട്.
<br>
TAGS : GOODS VEHICLES BAN, KODAGU
SUMMARY : Landslide threat: Goods vehicles banned in Kodagu from June 6 to July 5
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല് പോലീസ്…
തിരുവനന്തപുരം: കേരളത്തില് ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്ഡ്…
കൊല്ലം: ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള് ജമ്മു കശ്മീര് സര്ക്കാര് നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…