Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരും

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരും. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നുമുതൽ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക. തീരത്ത് നിന്ന് 40 മീറ്റർ മാറി പുഴയിൽ നിന്ന് സി​ഗ്നൽ ലഭിച്ചതിൽ പ്രതീക്ഷയുണ്ട്. സിഗ്നൽ ലഭിച്ച വസ്തു ലോറിയാണോ എന്ന് പരിശോധിക്കും.

ലോറി മണ്ണിൽ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈന്യം അറിയിച്ചു. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120 ഉം ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ന് നാവികസേനയ്ക്കൊപ്പം കരസേനയും ഇന്ന് തിരച്ചിലിനിറങ്ങും.

അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നലത്തെ തെരച്ചിലിൻ്റെ അവസാനമാണ് സൈന്യം സ്ഥിരീകരിച്ചത്. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. എന്നാൽ ഇത് വിഫലമായിരുന്നു.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun swept away in landslide enters eighth day

 

Savre Digital

Recent Posts

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

16 minutes ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

28 minutes ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…

37 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

50 minutes ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

60 minutes ago

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിനെ സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…

1 hour ago