ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചിലാണ് ഇന്നും നടക്കുന്നത്. ശക്തിയേറിയ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന. ഇന്ന് മുഴുവന്‍ സമയവും സൈന്യം തിരച്ചിലിന്‍റെ ഭാഗമാകും.
പുഴയോട് ചേര്‍ന്നുള്ള തീരത്തെ മണ്ണ് മാറ്റുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവിടെയും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും. എന്തെങ്കിലും സംശയകരമായ വസ്തു കണ്ടെത്തിയാല്‍ ആ ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കി തന്നെ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം ഈ ഭാഗത്തെ മണ്ണിലും പാറകളിലും ലോഹ അയിരുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. അതിനാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ റഡാറിലെ സിഗ്നലുകള്‍ തെറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം റഡാറില്‍ വാഹന സാന്നിധ്യം സ്ഥിരീകരിച്ചതായി ദൗത്യ സംഘം പറഞ്ഞിരുന്നു. എന്നാല്‍ മണ്ണ് നീക്കിയപ്പോള്‍ വന്‍തോതില്‍ ഇരുമ്പ് അയിരുകള്‍ അടങ്ങിയ പാറയാണ് കണ്ടെത്തിയത്. ഇതിന് സമീപത്തെ ഗംഗാവലി പുഴയ്ക്ക്
ആറുമീറ്ററിലധികം ആഴമുണ്ടെന്നാണ് കരുതുന്നത്. മണ്ണിടിച്ചിലിന്‍റെ ഭാഗമായി പുഴയിലും ടണ്‍ കണക്കിന് മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്. അതിനടിയിലും അര്‍ജുനോ ലോറിയോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
നേവിയുടെ സ്കൂബ ഡൈവിങ് സംഘങ്ങള്‍ ഷിരൂര്‍ മുതല്‍ ഗോകര്‍ണം വരെയുള്ള ഭാഗങ്ങളില്‍ മുങ്ങി തപ്പുന്നുണ്ട്. ഇതുവരെ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ ജിപിഎസ് ലൊക്കേഷന്‍ ലഭിച്ചയിടത്തെ മണ്ണ് നീക്കുമ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ മറിച്ചായിരുന്നു സ്ഥിതി.
TAGS: ARJUN | LANDSLIDE
SUMMARY: Rescue team search operation underway for arjun
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ…
തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അൽപ്പം പോലും…
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40…
ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ…