Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; അർജുന് വേണ്ടി ഇന്നും തിരച്ചിൽ, ഡ്രഡ്ജിങ് യന്ത്രം ഇന്നെത്തിയേക്കും

ബെംഗളൂരു: ഉത്തര കന്നഡയെ അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനാലാം ദിവസത്തിലേക്ക്. നദിയിൽ തിരച്ചിൽ നടത്തുന്നതിനായുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് ഷിരൂരിലേക്ക് എത്തിക്കും.

നദിയിൽ ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനാണ് ഇനി ശ്രമിക്കുക. കാലാവസ്ഥ അനുകൂലമായാൽ മാത്രമാകും ഇന്നത്തെ പരിശോധന. തുടര്‍നടപടികൾ ഉന്നതതല യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനകം തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിക്കാമെന്ന് എം. വിജിന്‍ എംഎല്‍എ അറിയിച്ചെങ്കിലും, പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടക മറുപടി നൽകിയത്.

തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ.

മെഷീൻ നിലവിൽ കാർഷിക സർവകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് ഈ യന്ത്രത്തിന്‍റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നാണ് കേരളത്തിൽ നിന്നുള്ള സംഘം പരിശോധിക്കുക. കേരളത്തില്‍ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ചാൽ അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തിരച്ചിൽ പുനരാരംഭിക്കുക.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun enters fourteenth day

Savre Digital

Recent Posts

റെയിൽപാത വൈദ്യുതീകരണം; മംഗളൂരു-യശ്വന്ത്പുര റൂട്ടിലെ പകല്‍ ട്രെയിനുകള്‍ ഡിസംബർ 16 വരെ റദ്ദാക്കി

  ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…

27 minutes ago

മടിക്കേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓമ്‌നി വാനില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…

49 minutes ago

ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…

2 hours ago

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…

2 hours ago

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

2 hours ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

3 hours ago