Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; പത്താം നാളും അർജുനെ കണ്ടെത്താനായില്ല, തിരച്ചിലിൽ നാലിടത്ത് ലോഹഭാഗങ്ങൾ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ പത്താം നാളും കണ്ടെത്താനായില്ല. എന്നാൽ ദൗത്യസംഘത്തിന് നിർണായക കണ്ടെത്തലാണ് ലഭിച്ചിരിക്കുന്നത്. നദിയിൽ നാല് ലോഹഭാഗങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ അറിയിച്ചു. ഇതിൽ മൂന്നാമത്തെ സ്പോട്ടിലാണ് അർജുൻ്റെ ട്രക്ക് നിൽക്കുന്നതെന്നാണ് നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രക്ക് നിലകൊള്ളുന്ന സ്ഥലം കണ്ടുപിടിക്കാനാണ് കർണാടക സർക്കാർ വിളിച്ചത്. നാലിടത്ത് ലോഹഭാഗങ്ങളുണ്ടെന്ന് കണ്ടെത്തി. സേഫ്റ്റി റെയ്‌ലിങ്, ടവർ, മേഴ്സിഡസ് ബെൻസ് ലോറിയുടെ ഭാഗം, ടാങ്കറിൻ്റെ കാബിൻ എന്നിവയാണ് ലോഹഭാഗങ്ങൾ. ഈ നാല് ഭാഗങ്ങളും വെള്ളത്തിലാകാനാണ് സാധ്യതയെന്ന് ഇന്ദ്രബാൽ പറഞ്ഞു.

അതേസമയം, ട്രക്കിനുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അർജുൻ ലോറിക്ക് പുറത്താകാനും സാധ്യതയുണ്ടെന്നും ഇന്ദ്രബാൽ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് സ്പോട്ടുകളാണ് കിട്ടിയത്. സൗണ്ട് എൻജിൻ ഉപകരണങ്ങളും മാഗ്നോമീറ്ററും ഉപയോഗിച്ചുള്ള അന്വേഷണത്തിൽ ഇന്ന് വെള്ളത്തിനടിയിൽ മൂന്നാമത്തെ സ്പോട്ടും കിട്ടി.

ഈ സ്പോട്ടുകളിലെവിടെയാണ് ട്രക്കെന്ന് അറിയലായിരുന്നു അടുത്ത പ്രശ്നം. മൂന്നാമത്തെ സ്പോട്ടിൽ ട്രക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇന്നത്തെ നിഗമനമെന്നും ഇന്ദ്രബാൽ പറയുന്നു. എട്ട് മീറ്റർ ആഴത്തിലാണ് ട്രക്കിൻ്റെ സിഗ്നൽ ലഭിച്ചത്.

ട്രക്കിൻ്റെ പുറകിൽ 400 തടിക്കഷ്ണമുണ്ടായിരുന്നു. അതുകൊണ്ട് ഇത്രയും ദൂരത്ത് എങ്ങനെ ട്രക്ക് പോയെന്നും വ്യക്തമല്ലായിരുന്നു. എന്നാൽ വെള്ളത്തിലെത്തിയപ്പോൾ തടിക്കഷ്ണം ഒഴുകിപ്പോയതാകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെർമൽ ഇമേജ് കിട്ടുമോയെന്ന് പരിശോധിക്കാൻ രാത്രിയിൽ ഡ്രോണ്‍ പരിശോധനയും നടത്താനുള്ള തീരുമാനവും ദൗത്യസംഘം കൈകൊണ്ടു.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun underway on tenth day of landslide

Savre Digital

Recent Posts

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല; വീണ്ടും കൊലവിളിയുമായി ചെന്താമര

പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…

26 minutes ago

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…

1 hour ago

എഡിജിപി അജിത് കുമാറിനുള്ള വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…

2 hours ago

സ്കൂളില്‍ എത്താൻ വൈകിയതിന് വിദ്യാര്‍ഥിയെ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ഇരുട്ട് മുറിയില്‍ ഇരുത്തി; പരാതിയുമായി രക്ഷിതാക്കള്‍

എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…

3 hours ago

പാലിയേക്കര ടോള്‍ പ്ലാസ; ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച്‌ സുപ്രിം കോടതി

ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…

4 hours ago

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…

5 hours ago