ബെംഗളൂരു: ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് ഓഗസ്റ്റ് എട്ട് വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ആറ് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ എട്ട് വരെ റദ്ദാക്കുന്നതെന്ന് എസ്‌ഡബ്ല്യുആർ അറിയിച്ചു.
പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മൂന്ന് ദിവസത്തേക്കായിരുന്നു റൂട്ടിലെ ട്രെയിൻ സർവീസുകൾ ആദ്യം റദ്ദാക്കിയത്. എന്നാൽ ട്രാക്കിലെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,
ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 07377 വിജയപുര-മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 07377 മംഗളൂരു സെൻട്രൽ-വിജയപുര സ്‌പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16540 മംഗളൂരു ജെഎൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 16575 യശ്വന്ത്പുർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്‌സ്‌പ്രസ്, അതുപോലെ ട്രെയിൻ നമ്പർ 16576 മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378/07377 മംഗളൂരു സെൻട്രൽ – വിജയപുര – മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
TAGS: KARNATAKA | TRAIN CANCELLATION
SUMMARY: Cancellation of Bengaluru-Mangaluru train services extended till August 8
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…
ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…
ഇടുക്കി: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…