Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

ഷിരൂരില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല. മൂന്നാമത്തെ സ്ഥലത്തേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നു. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി.

ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി പരിശോധന നടക്കുന്നത്. മെറ്റര്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നായിരുന്നു സിഗ്നല്‍. രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചിരുന്നു.

8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. ഇന്നലെ റഡാര്‍ സിഗ്നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

TAGS : LAND SLIDE | KARNATAKA
SUMMARY : Landslide; The lorry could not be found at both the places where the signal was received

Savre Digital

Recent Posts

മിമിക്രി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…

4 minutes ago

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…

50 minutes ago

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…

2 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…

2 hours ago

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…

2 hours ago

പാകിസ്ഥാനില്‍ പി​ക്നി​ക് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

പെ​ഷാ​വ​ർ: പാകിസ്ഥാനില്‍ വെ​ടി​വെ​പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാണ് സംഭവം. ത​ണ്ടഡാ​മി​ൽ…

2 hours ago