പ്രതീകാത്മക ചിത്രം
ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുടക് ജില്ലയിലെ മടിക്കേരി -സുള്ള്യ സംപാജെ ദേശീയ പാത 275-ൽ രാത്രികാല വാഹന ഗതാഗതം നിരോധിച്ചു. ജൂലൈ 22 വരെയാണ് എല്ലാ വാഹനങ്ങളുടെയും രാത്രിയാത്ര നിരോധിച്ചത്. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഇതു സംബന്ധിച്ച് കുടക് ജില്ലാ കളക്ടർ ഉത്തരവിറക്കി.
മടിക്കേരി മദെനാഡു മുതൽ കറുത്തേജി വരെയുള്ള പാതയിൽ മണ്ണിടിച്ചൽ സാധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൈസൂരുവില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ രാത്രികാലങ്ങളിൽ ചാർമാഡി – കൊട്ടിഗെഹാരവഴി പോകണമെന്നും ഉത്തരവിൽ പറയുന്നു.
<BR>
TAGS : MADIKKERI | NIGHT TRAFFIC BAN
SUYMMARY : landslide; Night traffic has been banned on Madikeri-Sullya road
ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…
ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…