ബെംഗളൂരു: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷന്‍ (നെകാബ്) സംഘടിപ്പിക്കുന്ന ‘മണ്ണ്’ Sprouts of Endurance’ ഡോക്യുമെന്ററി ചിത്രപ്രദർശനവും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന് വൈകിട്ട് നാലുമണി മുതല്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.
‘മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ‘മണ്ണ്’ Sprouts of Endurance’ സംവിധായകന്‍ രാംദാസ് കടവല്ലൂര്‍ പ്രേക്ഷകരുമായി സംവദിക്കും.
2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമൈ’ സമരമാണ് മണ്ണി’ന്‍റെ പശ്ചാത്തലം. തോട്ടം തൊഴിലാളികളുടെ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ രേഖപെടുത്തിയ മണ്ണ് യുഎസിലെ മെറിലാന്‍ഡില്‍ നടന്ന നേപ്പാള്‍-അമേരിക്ക രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന SiGNS ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷന്‍ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം, നേപ്പാള്‍ കള്‍ച്ചറല്‍ ഫിലിം ഫെസ്റ്റിവല്‍, മാഡിസണ്‍ സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
<br>
TAGS : ART AND CULTURE | NECAB
SUMMARY : ‘Mannu’ documentary screening and Sunny M Kapikadu’s lecture today
തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍…
അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ…
ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…