‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന്

ബെംഗളൂരു: 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമൈ’ സമരം പശ്ചാത്തലമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം ‘മണ്ണ്’ Sprouts of Endurance’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. നെക്കാബ് മാറ്റിനിയുടെ നേതൃത്വത്തില്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ഏപ്രില്‍ 26ന് വൈകിട്ട് നാലുമണിക്കാണ് പ്രദര്‍ശനം. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ‘മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും’ എന്ന വിഷയത്തില്‍ സംസാരിക്കും. ചിത്രത്തിന്റെ സംവിധായകന്‍ രാംദാസ് കടവല്ലൂര്‍ പ്രേക്ഷകരുമായി സംവദിക്കും.

തോട്ടം തൊഴിലാളികളുടെ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ രേഖപെടുത്തിയ മണ്ണ് യുഎസിലെ മെറിലാന്‍ഡില്‍ നടന്ന നേപ്പാള്‍-അമേരിക്ക രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന SiGNS ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷന്‍ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം, നേപ്പാള്‍ കള്‍ച്ചറല്‍ ഫിലിം ഫെസ്റ്റിവല്‍, മാഡിസണ്‍ സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
<br>
TAGS : ART AND CULTURE | NECAB
SUMMARY : Screening of ‘Mannu’ documentary and lecture by Sunny M Kapikad on April 26

 

Savre Digital

Recent Posts

ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…

23 minutes ago

കുളിമുറിയില്‍ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…

1 hour ago

ദീപ്തി മെഗാഷോ മല്ലേശ്വരം ചൗഡയ്യ ഹാളില്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…

1 hour ago

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…

2 hours ago

കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…

2 hours ago

കനത്ത മഴ; മതില്‍ ഇടിഞ്ഞ് വീണ് വയോധികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…

3 hours ago