Categories: KARNATAKATOP NEWS

മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടി; ഒളിമ്പിക്‌സ് താരത്തിന്റെ ഹർജി കോടതി തള്ളി

ബെംഗളൂരു: മത്സരത്തിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും പരിശീലകന്‍ യു. വിമല്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ തങ്ങൾക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയിലാണ് ഇവർ ഹർജി സമർപ്പിച്ചത്.

ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനുമായി ലക്ഷ്യ സെൻ 2.5 വയസ് കുറച്ചുവെന്നാണ് കേസ്. കർണാടക ബാഡ്‌മിന്‍റണ്‍ അസോസിയേഷന് തെറ്റായ വിവരങ്ങൾ നൽകി വ്യാജ പ്രായ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നും ഇവർക്കെതിരെ ആരോപണമുണ്ട്.

പരാതിക്കാരനായ എം. ജി. നാഗരാജ്, വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക രേഖകൾ നേടുകയും പരാതി നൽകുകയുമായിരുന്നു. പരാതിക്കാരൻ മതിയായ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, ഈ ഘട്ടത്തിൽ കേസ് തള്ളിക്കളയുന്നത് അനുചിതമാണെന്നും കോടതി നിരീക്ഷിച്ചു.

TAGS: KARNATAKA
SUMMARY: Karnataka Court rejects plea to quash FIR against badminton player Lakshya Sen in age forgery case

Savre Digital

Recent Posts

കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട്: കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസില്‍ നിന്നും…

25 minutes ago

2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്‌ഡ്

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ് (എസ്‌ബി‌ഐ) ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസില്‍…

57 minutes ago

സ്ത്രീത്വത്തെ അപമാനിച്ചു; ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രണത്തില്‍ 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മധു, പോള്‍ ഫ്രെഡി,…

2 hours ago

മെഗാ വടംവലി മത്സരം ഒക്ടോബർ 19 ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന മെഗാ വടംവലി ഒക്ടോബർ 19 ന് നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര…

3 hours ago

ധർമ്മസ്ഥല കേസ്; പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ…

4 hours ago

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പോലീസില്‍ പരാതി

തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്…

4 hours ago