ബെംഗളൂരു: മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. വിജയപുര ഇൻഡി താലൂക്കിൽ നിന്നുള്ള ഹൈസ്‌കൂൾ അധ്യാപകനായ സിക്കന്ദർ ചൗധരിയും (44) ഇയാളുടെ സഹായി ദിലീപുമാണ് പിടിയിലായത്. പി.ഡി.ഒ., കെ.എ.എസ്. തുടങ്ങിയ മത്സര പരീക്ഷകളിൽ വിജയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് വൻതുകയാണ് ഇയാൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കലാക്കിയിട്ടുള്ളത്.
ഇവരിൽ നിന്ന് 25 ലക്ഷം രൂപയും മൊബൈൽ ഫോണുകളും നിരവധി രേഖകളും പിടിച്ചെടുത്തു. പി.ഡി.ഒ, പി.എസ്.ഐ, കെ.എ.എസ് എന്നിവയുൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവരെ ദിലീപിൻ്റെ സഹായത്തോടെയാണ് സിക്കന്ദർ ബന്ധപ്പെട്ടിരുന്നത്. പരീക്ഷകളിൽ വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തിയ ശേഷം പണം ആവശ്യപ്പെടുന്നതാണ് ഇയാളുടെ രീതി. അടുത്തിടെ ഇയാൾക്ക് പണം നൽകിയ ശേഷം തട്ടിപ്പ് മനസിലാക്കിയ ഉദ്യോഗാർഥിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയം ഉണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Teacher arrested for defrauding competitive exam candidates
കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…
കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…
കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…
കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…