Categories: KARNATAKATOP NEWS

മത്സര പരീക്ഷകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മത്സര പരീക്ഷകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) നടത്തുന്ന പരീക്ഷകളിൽ സുതാര്യത വരുത്താനാണ് തീരുമാനം. വരാനിരിക്കുന്ന പരീക്ഷകൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും വെബ്കാസ്റ്റിംഗും ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.എം. സി. സുധാകറിൻ്റെ അധ്യക്ഷതയിൽ 31-ാമത് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് യോഗത്തിലാണ് തീരുമാനങ്ങൾ. സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിന് 10 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിക്കും. എല്ലാ കെഇഎ പരീക്ഷകളിലും വിരലടയാള ശേഖരണത്തിനും ഉദ്യോഗാർത്ഥികളുടെ മുഖം തിരിച്ചറിയുന്നതിനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.

20,000-ൽ താഴെ ഉദ്യോഗാർത്ഥികളുള്ള മത്സര പരീക്ഷകൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചു. കൂടാതെ ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന നീറ്റ് കൗൺസലിംഗ് പ്രക്രിയയ്ക്ക് ശേഷം സംസ്ഥാനത്ത് മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കൗൺസലിംഗ് ആരംഭിക്കാനും ബോർഡ് തീരുമാനിച്ചു.

TAGS: KARNATAKA | EXAMS
SUMMARY: Karnataka govt to implement AI, webcasting methods for competitive exams to ensure transparency

Savre Digital

Recent Posts

ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളിൽ…

3 minutes ago

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

39 minutes ago

സമന്വയ പൂക്കള മത്സരം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…

46 minutes ago

‘ഇത്തവണ വന്നപ്പോള്‍ എന്താ പര്‍ദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ’; ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…

48 minutes ago

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്‌: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…

1 hour ago

ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…

1 hour ago