പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം (39) എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ചാവക്കാട് മുനമ്പിൽ നിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബോട്ട് തകർന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്. മത്സ്യത്തൊഴിലാളികളും നാവികസേനയുമാണ് തിരച്ചിൽ നടത്തിയത്.
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. എട്ടുമാസത്തെ…
ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ഗോവിന്ദരാജ…
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ രാപകല്‍ സമരത്തിന്റെ സമാപന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്. രാഹുല്‍…
തിരുവനന്തപുരം: കേരളീയ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ…
ഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപോര്‍ട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം എന്നിവ…
തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കവേ നെയ്യാറില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ 15കാരൻ മുങ്ങിമരിച്ചു. പൂവച്ചല്‍ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടില്‍ ഷാജിയുടെയും…