തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് മകൻ അമ്മയുടെ സാരിക്ക് തീ കൊളുത്തി. അമ്മ രംഭയുടെ പരാതിയില്‍ നൂലിയോട് സ്വദേശി മനോജിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയ മകൻ മനോജ് അമ്മയോട് പണം ആവശ്യപ്പെട്ടു. മദ്യം വാങ്ങാൻ ആണെന്ന് അറിഞ്ഞതോടെ അമ്മ രംഭ പണം കൊടുക്കാൻ വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ മനോജ് കയ്യില്‍ ഉണ്ടായിരുന്ന ലൈറ്റർ കാണിച്ച് അമ്മയെ ഭീഷണിപ്പെടുത്തി.
എന്നിട്ടും പണം നല്‍കാത്തതോടെയാണ് സാരിക്ക് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ അമ്മ പുറത്തേക്കോടി.നല്ല മഴയുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ തീ കെടുത്താൻ സാധിച്ചു. അമ്മയ്ക്ക് പരുക്കൊന്നും ഉണ്ടായില്ല. പിറ്റേ ദിവസം രംഭ വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കി.
മനോജ് സ്ഥിരം മദ്യപാനി ആണെങ്കിലും അമ്മയ്ക്ക് നേരെ ഉണ്ടായ ആക്രമണം ഇതാദ്യമാണ്. അമ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും, പേടിപ്പിക്കാൻ ആണ് തീ കൊളുത്തിയത് എന്നുമാണ് മനോജ് പോലീസിന് നല്‍കിയ മൊഴി. കട്ടക്കട കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…