ബെംഗളൂരു: മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച രാത്രി കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാല് യുവാക്കളാണ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.
മദ്യപിച്ചെത്തിയതിനാൽ ഇവർക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം മെട്രോ ജീവനക്കാർ തടഞ്ഞിരുന്നു. ഇതോടെ സ്റ്റേഷനിലുണ്ടായിരുന്ന അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസറെ ആക്രമിക്കുകയും വനിതാ സെക്യൂരിറ്റി ഗാർഡുകൾക്കും ടിക്കറ്റിംഗ് സ്റ്റാഫ് അംഗത്തിനും നേരെ ഇവർ അശ്ലീല ഭാഷ ഉപയോഗിക്കുകയുമായിരുന്നു.
മറ്റ് യാത്രക്കാർ ഇടപെട്ടതോടെ മൂന്ന് പേർ ഓടിരക്ഷപ്പെട്ടെങ്കിലും ഇവരിൽ ഒരാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതായി ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ മഹേശ്വര റാവു പറഞ്ഞു. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: Drunken youth assaults metro employees in Bengaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…