Categories: KERALATOP NEWS

മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100ലധികം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ പിരിച്ചുവിട്ടു. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരാണ് മദ്യപിച്ച് ജോലിക്കെത്തിയത്. മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.

വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍. സ്റ്റേഷന്‍ മാസ്റ്റര്‍, മെക്കാനിക്ക് ജീവനക്കാര്‍ ഉള്‍പ്പടെ 49 ഡ്രൈവര്‍മാര്‍ ( 39 സ്ഥിരം ഡ്രൈവറും 10 താത്കാലിക ഡ്രൈവര്‍മാരും) 22 കണ്ടക്ടര്‍മാരെയും പരിശോധനയില്‍ പിടികൂടി.പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വനിതാ ജീവനക്കാർ ഒഴികെയുള്ളവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ നേരത്തെ നിർദേശം നൽകിയിരുന്നു.

The post മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ…

3 hours ago

പരാഗ് ജെയിൻ പുതിയ റോ മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ്…

3 hours ago

‘ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്ത്’;​ ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തിയ ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി…

3 hours ago

ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അകമല റെയിൽവേ ഓവർബ്രിഡ്ജിന്…

4 hours ago

ദുര്‍മന്ത്രവാദമെന്ന് സംശയം; വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരു ഈസ്റ്റിലെ മഹാദേവപുരയിലാണ് സംഭവം. നായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി അതിന്റെ അഴുകിയ…

5 hours ago

കോട്ടക്കലിൽ ഒരു വയസുകാരന്റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും…

5 hours ago