ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച നടന്ന സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നഗരത്തിലുടനീളം 3,924 സ്കൂൾ വാഹനങ്ങളാണ് തിങ്കളാഴ്ച ട്രാഫിക് പോലീസിന്റെ സ്പെഷ്യൽ ടീമുകൾ പരിശോധിച്ചത്.
നിശ്ചിത പരിമിതിയിൽ കൂടുതൽ സ്കൂൾ കുട്ടികളെ കയറ്റിയ 445 വാഹനങ്ങളും പിടികൂടിയതായി ട്രാഫിക് പോലീസ് പറഞ്ഞു. 21 ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. ഈ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ പെർമിറ്റുകൾ റദ്ദാക്കാൻ അതാത് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ തുടർനടപടികൾക്കായി ഗതാഗത വകുപ്പിന് അയച്ചിട്ടുണ്ട്.
ഈസ്റ്റ് സോണിൽ സ്‌കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് എട്ട് കേസുകളും അധിക കുട്ടികളെ കയറ്റിയതിന് 100 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ മാത്രം 20,000 രൂപ പിഴ ഈടാക്കിയതായി അദ്ദേഹം പറഞ്ഞു. ബെംഗളൂരു സൗത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു കേസുകളും അധിക കുട്ടികളെ കയറ്റിയതിന് 94 കേസുകളും രേഖപ്പെടുത്തി. വെള്ളിയാഴ്ച വരെ സ്പെഷ്യൽ ഡ്രൈവ് തുടരുമെന്ന് അനുചേത് വ്യക്തമാക്കി.
TAGS: BENGALURU | TRAFFIC POLICE
SUMMARY: Traffic cops crack down on drunk school bus drivers in Bengaluru, 21 booked
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…