മദ്യപിച്ച് വാഹനമോടിച്ചു; സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ 23 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 7 മുതൽ 9 മണി വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 3016 സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.

തുടർ നടപടികൾക്കായി ഇവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കാൻ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 11 വാഹനങ്ങൾ കണ്ടെത്തി. ഇവ തുടർനടപടികൾക്കായി ബന്ധപ്പെട്ട ആർടിഒമാർക്ക് കൈമാറും. വിദ്യാർഥികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത്തരം സ്‌പെഷ്യൽ ഡ്രൈവുകൾ പതിവായി തുടരുമെന്ന് അനുചേത് കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES | TRAFFIC POLICE
SUMMARY: Bengaluru police crackdowns on school bus drivers

Savre Digital

Recent Posts

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

23 minutes ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

31 minutes ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

1 hour ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

1 hour ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

2 hours ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

2 hours ago