തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സിനിമ നടന്‍ ബൈജു ക്ഷമ ചോദിച്ചു. നിയമങ്ങള്‍ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിച്ചു വാഹനമോടിച്ചുവെന്നത് തെറ്റായ ആരോപണമാണ് എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ച് കൊണ്ട് പറഞ്ഞു. വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോള്‍ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോള്‍ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടായപ്പോള്‍ തന്നെ ബൈക്കുകാരനെ ആശുപത്രിയില്‍ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബൈക്കുകാരൻ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വിശദീകരിക്കുന്നു. ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ബൈജു പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജു ഓടിച്ച കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തില്‍ നടനെതിരെ പോലീസ് കേസെടുത്തിരുന്നു.
TAGS : ACTOR BAIJU | APOLOGIZED
SUMMARY : Drunk driving accident; Actor Baiju publicly apologized
ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദന നഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. കോട്ടക്കല്‍…
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.…
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…