ബെംഗളൂരു: മദ്യലഹരിയിൽ റോഡരികിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളുടെ ചില്ല് തകർത്തതിന് യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രതാപ് ചന്ദ്ര ബേഗ് (29) ആണ് അറസ്റ്റിലായത്. ബൈതരായണപുരയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങളുടെ ചില്ലുകൾ കല്ലുകൊണ്ട് തകർക്കുകയായിരുന്നു.
അഞ്ച് കാറുകൾ, രണ്ട് ചരക്ക് വാഹനങ്ങൾ, ഒരു പാസഞ്ചർ വാൻ എന്നിവയുടെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു. ചില കാറുകളിലെ മ്യൂസിക് സിസ്റ്റങ്ങളും കേബിളുകളും പ്രതാപ് ചന്ദ്ര വലിച്ചെറിഞ്ഞു. ഇതിനു ശേഷം പോലീസ് പട്രോളിംഗ് വാഹനവും തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
TAGS: BENGALURU UPDATES | ARREST
SUMMARY: Man arrested after damaging eight vehicles
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…