ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മൈസൂരു മേഖല സംഘടിപ്പിച്ച മധുരമീ മലയാളം ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പഠനോത്സവം 2023 ല്‍ പങ്കെടുത്ത് വിജയിച്ച 66 കുട്ടികള്‍ക്ക് കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരു മേഖല നടത്തിയ നാടന്‍പാട്ട് മത്സരത്തിലെ വിജയികള്‍ക്കുള്ള സമാനദാനവും പരിപാടിയില്‍ വച്ച് നടത്തി. കര്‍ണാടക ചാപ്റ്റര്‍ നടത്തിയ സുഗതാഞ്ജലി 2024ലെ മേഖല വിജയികളെ ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ കലാപരിപാടികളും നാടന്‍ പാട്ടുകളും അരങ്ങിലെത്തി.
കേരള സമാജം മൈസൂരു പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി മുരളീധരന്‍ നായര്‍ റെയില്‍വേ മലയാളി സമിതി പ്രസിഡണ്ട് രഞ്ജിത്ത്, സെക്രട്ടറി ഹരി നാരായണന്‍, മുദ്ര മലയാളവേദി പ്രസിഡന്റ് ബിജീഷ് ബേബി, സെക്രട്ടറി ബാബു പി കെ കബനി ഹരിശ്രീ പാഠശാലകളുടെ കോഡിനേറ്റര്‍ നാരായണ പൊതുവാള്‍, മൈസൂരു മേഖലാ കോഡിനേറ്റര്‍ പ്രദീപ്കുമാര്‍ മാരിയില്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ണാടക ചാപ്റ്റര്‍ അക്കാദമിക് കമ്മിറ്റി അംഗം ദേവി പ്രദീപ്, അംബരീഷ്, അധ്യാപികമാരായ സുചിത്ര, ഷൈനി പ്രകാശന്‍, അജിത ശശി, റോസമ്മ, അന്നമ്മ വിക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : MALAYALAM MISSION,
SUMMARY : Malayalam Mission Karnataka Chapter Mysore Region Maduramee Malayalam organized
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ…