ബെംഗളൂരു: മധുരയിൽനിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ തിങ്കളാഴ്ച നടക്കും. മധുരയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന ട്രെയിന്‍ 7.15-ന് തിരുച്ചിറപ്പള്ളിയിലും 9.55-ന് സേലത്തും ഉച്ചയ്ക്ക് 1.15-ന് ബെംഗളൂരു വിശ്വേശ്വരയ ടെർമിനലിലും എത്തും. ഉച്ചയ്ക്ക് 1.45-ന് ബെംഗളൂരുവിൽനിന്ന് തിരിക്കുന്ന ട്രെയിന്‍ വൈകീട്ട് അഞ്ചിന് സേലത്തും രാത്രി 8.20-ന് തിരുച്ചിറപ്പള്ളിയും രാത്രി 10.25 -ന് മധുരയിലുമെത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, മധുര റെയിൽവേ ഡിവിഷൻ മധുരയ്ക്കും ബോഡിനായ്ക്കന്നൂരിനും ഇടയിൽ സ്പീഡ് ട്രയൽ നടത്തിയിരുന്നു,
ഇതോടൊപ്പം ചെന്നൈ സെൻട്രൽ-നാഗർകോവിൽ ജംഗ്ഷൻ വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ട്രയൽ റണ്ണും തിങ്കളാഴ്ച നടക്കും. ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തിച്ചേരും. ഇത് 10:38 ന് മധുര ജംഗ്ഷനിൽ നിർത്തും, 10.40 ന് പുറപ്പെടും. തിരിച്ച്, ഉച്ചയ്ക്ക് 2.20 ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12.05 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
<BR>
TAGS : VANDE BHARAT TRAIN | BENGALURU-MADURAI | RAILWAY
SUMMARY : Madurai-Bengaluru Vande Bharat; Trial run today
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…