ബെംഗളൂരു: മലയാളി യുവാവിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ചതിന് നാലു പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു രാമമൂർത്തി നഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കും 3 കോൺസ്റ്റബിൾമാർക്കുമാണ് സസ്പെൻഷൻ.
കേരളത്തിൽ നിന്നും വാടകക്ക് എടുത്ത വാഹനം ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ രാജീവ് എന്ന യുവാവിനെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. രാജീവിനെ വിട്ടയക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ കർണാടക മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. കമ്മീഷൻ അംഗങ്ങൾ സ്റ്റേഷനിൽ എത്തി നടത്തിയ പരിശോധനയിൽ രാജീവനെ കണ്ടെത്താനായില്ല. അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽ സൂക്ഷിച്ചതിന്‍റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല. രാജീവ് കസ്റ്റഡിയിലുള്ള വിവരം താൻ അറിഞ്ഞില്ലെന്നായിരുന്നു സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ നല്‍കിയ മറുപടി. തുടർന്ന് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ദേവരാജ് അന്വേഷണവിധേയമായി നാലുപേരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
<br>
TAGS : SUSPENSION
SUMMARY : Suspension of four policemen for unjustly detaining a Malayali youth
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…