പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയായത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു.
വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് അദ്ദേഹം. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുകൂടിയാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തിയത്.
TAGS: KERALA| OR KELU| OATH|
SUMMARY: OR Kelu takes oath as minister at Raj Bhavan
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…