ബെംഗളൂരു: മല്ലേശ്വരം മന്ത്രി മാൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഉള്ളാൽ ഉപനഗറിൽ താമസിക്കുന്ന മഞ്ജുനാഥ് ടി.സി (45) ആണ് മരിച്ചത്. തുമകുരു തിപ്തൂർ സ്വദേശിയായ ഇയാൾ നഗരത്തിലെ സ്വകാര്യ സ്ഥാപനയുടമ കൂടിയാണ്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മാളിലേക്ക് നടന്ന് വന്ന മഞ്ജുനാഥ് നേരെ രണ്ടാം നിലയിലേക്ക് പോയ ശേഷം താഴേക്ക് ചാടുകയായിരുന്നു.
സുരക്ഷ ജീവനക്കാർ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ പക്കൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ മല്ലേശ്വരം പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Man jumps to death at Mantri Mall in Bengaluru
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…