ബെംഗളൂരു: ബിബിഎംപി സീൽ ചെയ്ത മന്ത്രി മാൾ വീണ്ടും തുറക്കണമെങ്കിൽ നികുതി കുടിശ്ശിക തീർപ്പാക്കണമെന്ന് കോടതി. 10 ദിവസത്തിനുള്ളിൽ നികുതി കുടിശ്ശികയുടെ 50 ശതമാനം അടയ്ക്കണമെന്ന് സിറ്റി സിവിൽ കോടതി മാൾ അധികൃതരോട് ആവശ്യപ്പട്ടു.
മല്ലേശ്വരത്തെ മാൾ കൈകാര്യം ചെയ്യുന്ന മന്ത്രി ഗ്രൂപ്പിൻ്റെ ശാഖയായ അഭിഷേക് പ്രോപ്പ്ബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി വിധി പ്രസ്താവിച്ചത്. ഉടമകൾ നികുതി കുടിശ്ശികയുടെ 50 ശതമാനം 10 ദിവസത്തിനുള്ളിൽ അടച്ചാൽ, ബിബിഎംപി മാൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. ) ബാക്കി 50 ശതമാനം ജൂലൈ 31-നകം മാൾ നൽകണം. ഈ വർഷം മേയ് വരെയുള്ള കണക്കനുസരിച്ച് മാൾ 52 കോടി രൂപയാണ് വസ്തുനികുതിയായി പൗരസമിതിക്ക് നൽകാനുള്ളത്.
എട്ട് തവണയാണ് നികുതി അടക്കാത്തത് കാരണം ബിബിഎംപി മാൾ സീൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാൾ അധികൃതർ ഏഴ് കേസുകളിലായി കോടതി സ്റ്റേ നേടിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാൻ ബിബിഎംപി വീണ്ടും കെട്ടിടം സീൽ ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍…