ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക എഴാമാത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മത്സരം വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സിഡിലുമായി നടന്ന കുട്ടികളുടെയും വനിതകളുടെയും പുരുഷന്‍മാരുടെയും മത്സരങ്ങളില്‍ അള്‍സൂരു കരയോഗം സികെഎം നായര്‍ മേമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി നേടി. രണ്ടാം സ്ഥാനം ആര്‍ടി നഗര്‍ കരയോഗം കരസ്ഥമാക്കി.
കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ദീക്ഷ ജി നായരും(അള്‍സൂരു) രണ്ടാം സ്ഥാനം നീരവ് രാജും(അള്‍സൂരു) കരസ്ഥമാക്കി, 16 വയസുമുതല്‍ 40 വയസുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നീവ് രാജ് (അള്‍സൂരു) രണ്ടാം സ്ഥാനം രതീഷ് (ചിക്കബനവാര), 16 വയസുമുതല്‍ 40 വനിതകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശ്രീലക്ഷ്മി (ആര്‍ ടി നഗര്‍) രണ്ടാം സ്ഥാനം കീര്‍ത്തന (അള്‍സൂരു ) 41വയസുമുതല്‍ 59 വയസുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഹരിഹരന്‍ (ആര്‍ ടി നഗര്‍) രണ്ടാം സ്ഥാനം നിതിന്‍ (അള്‍സൂരു). 60 വയസിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആര്‍ വിജയന്‍ നായര്‍ (ആര്‍ടി നഗര്‍) രണ്ടാം സ്ഥാനം ബാബുസേനന്‍ നായര്‍ (കെആര്‍ പുരം) എന്നിവര്‍ സ്വന്തമാക്കി.
വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണം വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍, ട്രഷറര്‍ പി എം ശശീന്ദ്രന്‍, വിജയന്‍ തോന്നുര്‍, എ വി ഗിരീഷ്, എന്‍ വിജയകുമാര്‍, എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു, പരിപാടിക്ക് കണ്‍വീനര്‍ ബിജുപല്‍, പ്രഭാകരന്‍ പിള്ള, പി ആര്‍ ഉണ്ണികൃഷ്ണന്‍, സുരേഷ് ജി നായര്‍, വിക്രമന്‍ പിള്ള, ധനേഷ് കുമാര്‍, പി കെ മുരളീധരന്‍, അനില്‍കുമാര്‍, സന്തോഷ് സജീവന്‍, കെ കൃഷ്ണന്‍ കുട്ടി, സന്തോഷ്‌കുമാര്‍, ആര്‍ ആനന്ദന്‍, ശ്രീധരന്‍ പിള്ള, പദ്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
<BR>
TAGS : NSSK
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…