കൊച്ചി: ഇത്തവണ കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം. മന്മോഹന് സിംഗിന്റെ മരണത്തില്‍ കാർണിവൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാപ്പാഞ്ഞിയെ കത്തിക്കല്‍ കൂടാതെ ന്യൂ ഇയര്‍ റാലി, ടാബ്ലോ തുടങ്ങിയ പരിപാടികളാണ് ഇത്തവണ റദ്ദാക്കിയത്.
അതേസമയം ഹൈക്കോടതി ഉപാധികളോടെ കഴിഞ്ഞ ദിവസം അനുമതി നല്കിയ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പോലീസ് അനുവാദം നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങളാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഗാലാ ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്.
<BR>
TAGS : KOCHI | PAPPANJI
SUMMARY : This time, Pappanji will not be burnt in Kochi.
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…