Categories: TOP NEWS

മമ്മൂട്ടി-പൃഥ്വി കോംബോ വീണ്ടും എത്തുന്നു; പടം മെയ് മാസം തുടങ്ങും

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ‘മധുരരാജ’ എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിര്‍മ്മാതാവുമായിരുന്നു പൃഥ്വിരാജ്. നിലവില്‍ ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ‘ആടുജീവിതം’ സൂപ്പര്‍ ഹിറ്റ് ആയതിന്റെ വിജയാഘോഷത്തിലാണ് പൃഥ്വിരാജ്. കളക്ഷനില്‍ 150 കോടി പിന്നിട്ട ചിത്രം 200 കോടിയിലേക്ക് കുതിക്കുകയാണ്.

Savre Digital

Recent Posts

പി എംശ്രീ; ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പാക്കില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ…

12 minutes ago

ആന്ധ്രാ ബസ് തീപിടുത്തത്തിന് കാരണം ബാറ്ററികളും സ്മാര്‍ട്ട് ഫോണുകളും: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…

1 hour ago

‘നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു’, പിപി ദിവ്യയ്ക്കും ടിവി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസുമായി കുടുംബം

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…

3 hours ago

വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍  ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…

4 hours ago

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…

4 hours ago

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താ​മ​ര​ശേ​രി…

5 hours ago