ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നിശാപാര്‍ട്ടിയിൽ താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെലുങ്ക് നടി ഹേമ. കേസിൽ അറസ്റ്റിലയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയില്‍ ഹേമ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് കര്‍ണാടക ഹെബ്ബഗോഡിയില്‍ ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍ ഫാംഹൗസില്‍ മേയ് 19ന് ആയിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.
രക്ത പരിശോധന റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്നും, താൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഹേമ പറഞ്ഞു. സണ്‍സെറ്റ് ടു സണ്‍റൈസ് വിക്ടറി എന്ന പേരില്‍ നടന്ന പാര്‍ട്ടിയില്‍ തെലുങ്ക് താരങ്ങള്‍, ഐടി ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍കോട്ടിക്സ് വിഭാഗവും പോലീസും സ്ഥലത്തെത്തിയത്.
പരിശോധനയില്‍ വൻ തോതിൽ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നടി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഇവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും നടി ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.
TAGS: BENGALURU UPDATES, CRIME
KEYWORDS: Actress hema denies using drugs in rave party
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…