ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സഹായിച്ചെന്ന കുറ്റത്തിന് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് ശിക്ഷ വിധിച്ച് യുഎസ് കോടതി. 45 വര്‍ഷത്തെ തടവ് ശിക്ഷയും 8 മില്യണ്‍ ഡോളര്‍ പിഴയുമാണ് വിധിച്ച ശിക്ഷ. ഹെര്‍ഡസിന് അപ്പീലില്‍ വിജയിക്കാന്‍ ആയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടതായി വരും.
പ്രൊസിക്യൂട്ടര്‍ ജീവപര്യന്തം തടവാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി 45 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 400 ടണ്‍ കൊക്കൈയ്ന്‍ അമേരിക്കയിലേക്ക് കടത്താന്‍ അദ്ദേഹം സഹായിച്ചതായി പ്രോസിക്യൂട്ടര്‍ അവകാശപ്പെട്ടു. കൂടാതെ 2013 2017 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനും വോട്ടിങ്ങില്‍ കൃത്രിമം കാണിക്കാനും അദ്ദേഹം മയക്ക് മരുന്ന് പണം ഉപയോഗിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസിലേക്ക് കൊക്കൈയ്ന്‍ കയറ്റുമതി ചെയ്യാന്‍ സഹായിച്ചെന്ന കേസില്‍ അദ്ദേഹം കുറ്റക്കാരന്‍ ആണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തെളിഞ്ഞിരുന്നു.
55 കാരനായ ഹെർണാണ്ടസ് രണ്ടു തവണ ഹോണ്ടുറാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
<br>
TAGS : HONDURAS | JUAN ORLANDO HERNANDEZ
SUMMARY : Assisted in drug trafficking; Former Honduran President sentenced to 45 years in prison
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…