Categories: KERALATOP NEWS

മരണത്തിലും മാതൃകാ അധ്യാപകൻ; നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി രാജേഷ് മാഷ് യാത്രയായി

വർക്കല:  തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും. അമൃത എച്ച്എസ്എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആര്‍. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കുമാണ് നല്‍കിയത്.

നേത്രപടലം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിക്ക് നല്‍കി. തീവ്ര ദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം വർക്കല തോപ്പുവിള കുരക്കണ്ണി മണ്ടേയ്ൽ സ്വദേശിയായ ആർ. രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി എട്ടിന് പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ സംഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെ അവയവദാനത്തിന് വഴിയൊരുങ്ങി.

സർക്കാരിന്റെ അവയവദാന പദ്ധതി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെസോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും നടന്നത്. രാജേഷിന്റെ സംസ്‌കാര ചടങ്ങുകൾ ഫെബ്രുവരി 15ന് വർക്കലയിലെ വീട്ടിൽ നടക്കും.

<BR>
TAGS : ORGAN DONATIONS | VARKALA
SUMMARY : Rajesh Mash passed away after giving new life to four people

Savre Digital

Recent Posts

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം…

15 minutes ago

ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്‌സോ കേസ്

ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ…

33 minutes ago

കോൺഗ്രസ് എംഎൽഎ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ…

41 minutes ago

കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്.വൈ.മേട്ടി (79) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ…

44 minutes ago

മൈസൂരുവില്‍ കുടിവെള്ളം മുട്ടില്ല; ഉദ്ഘാടനത്തിനൊരുങ്ങി കബനി പദ്ധതി

ബെംഗളൂരു: മൈസൂരുവില്‍ ഇനി വേനല്‍ കാലത്തും കുടിവെള്ളം മുട്ടില്ല. ഉദ്ഘാട്‌നത്തിനൊരുങ്ങുകയാണ് കബനി പദ്ധതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി…

1 hour ago

വിജയപുരയിൽ നേരിയ ഭൂചലനം

ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ…

1 hour ago