ബെംഗളുരു: ബെംഗളൂരുവിൽ ഒരു വർഷത്തിലേറെയായി ഓടുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്ന് റോഡ് നികുതി ഈടാക്കാനുള്ള നടപടികൾ ഊർജിതമാക്കി ഗതാഗത വകുപ്പ്. നികുതി വെട്ടിക്കാനായി അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറുകളെയാണ് ഗതാഗത വകുപ്പ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഉയർന്ന നികുതി ഒഴിവാക്കാനായി മറ്റു സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പതിവാണ്. ആഡംബര കാറുകളാണ് ഇതിലേറെയും. 20 ലക്ഷത്തിൽ കൂടുതൽ വിലയുള്ള കാറുകൾ കർണാടകയിൽ രജിസ്റ്റർ ചെയ്യാന്‍ 18% നികുതി നൽകേണ്ടിവരുമ്പോൾ, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. ഇത്തരത്തില്‍ ഉയർന്ന നികുതി സ്ലാബുകൾ ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് 40 ഉദ്യോസ്ഥർ അടങ്ങുന്ന 10- അംഗ സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിൽ 28 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. ബിഎംഡബ്ല്യു, പോർഷെ, മെഴ്‌സിഡസ് ബെൻസ്, ഓഡി, റേഞ്ച് റോവർ, എന്നിങ്ങനെയുള്ള ആഡംബര ബ്രാൻഡുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.
മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങൾ ഒരു വര്‍ഷത്തിലധികം സംസ്ഥാനത്ത് ഓടിക്കണമെങ്കിൽ റീ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
<br>
TAGS : ROAD TAX
SUMMARY : Tax collection from vehicle owners from other states is being intensified.
ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…
ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…
ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…