Categories: KERALATOP NEWS

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; എയര്‍ ഹോസ്റ്റസ് പിടിയിൽ

കൊച്ചി: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗം പിടിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗമായ കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് സുരഭിയെ കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച രാത്രി മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിലെത്തിയത്. റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 960ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. മലദ്വാരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബീന്‍ ക്രൂ അംഗം പിടിയിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.

സുരഭി കാത്തൂണ്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. കേസില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉള്‍പ്പെടെ അന്വേഷിച്ച് വരുകയാണെന്നും ഡിആര്‍ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം സുരഭിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ വനിത ജയിലിലേക്ക് മാറ്റി.

Savre Digital

Recent Posts

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…

6 hours ago

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…

6 hours ago

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…

7 hours ago

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

8 hours ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

8 hours ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

8 hours ago