Categories: KERALATOP NEWS

മലപ്പുറം ജില്ലാ പോലീസില്‍ അഴിച്ചുപണി; എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി, ഡിവൈ എസ്‌ പിമാർക്കും സ്ഥാനചലനം

മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മലപ്പുറം ജില്ലാ പോലീസില്‍ അഴിച്ചുപണി. എസ് പി, ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥരെ മാറ്റും. മുഖ്യമന്ത്രിയാണ് മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ ഇറങ്ങും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് യോഗം ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

പോലീസിലെ അഴിച്ചുപണിയിൽ തൃപ്‌തനാണെന്നാണ് പി.വി അൻവർ എംഎൽഎ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതിൽ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കി. ശശിധരൻ നമ്പർ വൺ സാഡിസ്‌റ്റാണെന്നും ഈഗോയിസ്‌റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നൽകൂ എന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. എസ്.പിയോട് മാപ്പ് പറയില്ലെന്നും കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട് , ഇനിയും വേണോ മാപ്പ്’ എന്നുമായിരുന്നു സമൂഹമാധ്യമത്തിൽ അൻവർ നടത്തിയ പ്രതികരണം. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
<BR>
TAGS : MALAPPURAM | KERALA POLICE
SUMMARY : Disbandment in Malappuram District Police. SPS Sasidharan transferred, DY SPs also transferred

Savre Digital

Recent Posts

ആരാണ് റഷ്യന്‍ എണ്ണ കൊണ്ട് ലാഭമുണ്ടാക്കുന്നത്?

ലേഖനം  ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ…

17 minutes ago

അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികള്‍

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…

1 hour ago

ഓപ്പറേഷൻ സിന്ദൂര്‍: പാക്കിസ്ഥാന്‍റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…

2 hours ago

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…

3 hours ago

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’; മെസി വിവാദത്തില്‍ കായിക മന്ത്രി

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…

4 hours ago

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

5 hours ago