Categories: KERALATOP NEWS

മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

കൊച്ചി: ‘ദ ഹിന്ദു’ ദിനപത്രത്തില്‍ വന്ന മലപ്പുറം പരാമർശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. ഈ പരാമർശത്തില്‍ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.

മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. വലിയ വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഇടയാക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്ന് സ്വർണവും ഹവാല പണവും പോലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ്‌ ‘ദ ഹിന്ദു’ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌.

മുഖ്യമന്ത്രി പറയാത്ത കാര്യം ഉള്‍പ്പെട്ടെന്ന്‌ പ്രസ്‌ സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനല്‍കി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ്‌ സംഭവിച്ചതെന്നും അതില്‍ ഖേദിക്കുന്നതായും പത്രം പറഞ്ഞു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നല്‍കിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം.

TAGS : PINARAY VIJAYAN
SUMMARY : Malappuram reference; The plea to file a case against the Chief Minister was rejected

Savre Digital

Recent Posts

സ്വർണവിലയില്‍ വൻവർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…

31 minutes ago

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പിൻവലിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…

1 hour ago

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…

3 hours ago

പത്തനംതിട്ടയിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…

3 hours ago

യെലഹങ്കയില്‍ ചേരി പ്രദേശങ്ങളിലെ 300ലേറെ വീടുകൾ പൊളിച്ച് നീക്കി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി

ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…

3 hours ago

മൈസുരു കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളുരു: മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…

4 hours ago