മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തില്‍ കഴുത്തിന് വെടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗണ്‍ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഉത്സവത്തിനിടെ രണ്ട് പ്രദേശത്തെ ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് എയർ ഗണ്‍ ഉപയോഗിച്ച് വെടിയുതിർത്തത്.
വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുഖ്മാന് കഴുത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. സംശയം തോന്നിയ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌ത് വരികയാണ്.
TAGS : MALAPPURAM
SUMMARY : Clashes during festival in Malappuram; Youth seriously injured after being shot with air gun
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി.…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…