മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. സംഭവത്തെ തുടർന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം.
ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
TAGS : MALAPPURAM | EARTHQUAKE
SUMMARY : Vibration in Malappuram; Locals said they heard a sound similar to thunder
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…