Categories: KERALATOP NEWS

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്ബാൾ ടൂർണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികൾക്കിയിൽ വീണ് നിരവധി പേര്‍ക്ക് പരുക്ക്. പൊട്ടിയ പടക്കങ്ങള്‍ ഗാലിറിയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഗാലറിയില്‍ നിന്നും ഓടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനൽ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോ​ഗം നടത്തിയത്.

കുട്ടികൾ ഉൾപ്പെടെ 22പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. മൈതാനത്തിന്റെ മധ്യത്തില്‍വെച്ചാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. ഈ സമയം കുട്ടികളടക്കം നിരവധി പേര്‍ ഗാലറിയിലുണ്ടായിരുന്നു. അതേ സമയം കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
<br>
TAGS : FOOTBALL | FIREWORKS | MALAPPURAM
SUMMARY : Several people injured in fireworks display during football match in Malappuram

Savre Digital

Recent Posts

നൂറ്‌ ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയം; റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും

തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…

6 hours ago

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…

6 hours ago

ഇവിഎമ്മുകളിൽ ജനത്തിനു വിശ്വാസമെന്ന് കർണാടക സർക്കാരിന്റെ സര്‍വേ ഫലം

ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…

7 hours ago

ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…

8 hours ago

കേരള മുസ്ലീം ജമാഅത്ത് കേരളയാത്ര; ബെംഗളൂരുവില്‍ ഐക്യദാർഢ്യയാത്ര സംഘടിപ്പിക്കും

ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…

8 hours ago

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ  ദമ്പതികളെ ചുട്ടുകൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…

8 hours ago