Categories: TOP NEWS

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഈസ്റ്റ് കോഡൂരിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശി സിറാജുദ്ദീനെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ (36)യാണ് ഇവര്‍ വാടക്ക് താമസിച്ചിരുന്ന മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ വെച്ച് അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മരിച്ചത്.

അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭർത്താവ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിക്കുന്നത്. അതുവരെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല.

നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സ വൈകിപ്പിച്ചതടക്കമുള്ള കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തും. ഇയാളെ മലപ്പുറം സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. നാളെയോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
<BR>
TAGS : MALAPPURAM | CHILD BIRTH
SUMMARY :  Malappuram woman dies during child birth at home: husband in custody

Savre Digital

Recent Posts

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

22 seconds ago

സമന്വയ പൂക്കള മത്സരം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…

8 minutes ago

‘ഇത്തവണ വന്നപ്പോള്‍ എന്താ പര്‍ദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ’; ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…

10 minutes ago

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്‌: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…

33 minutes ago

ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…

40 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

46 minutes ago