മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിൽ ഇന്നലെ രാത്രിയാണ് കവർച്ചയുണ്ടായത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച നടന്നത്. ആഭ്യന്തര വിപണിയില്‍ രണ്ടു കോടിക്ക് മുകളില്‍ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.
കട അടച്ച ശേഷം സ്‌കൂട്ടറില്‍ പോകുകയായിരുന്നു യൂസഫും ഷാനവാസും. ജൂബിലി ജംഗ്ഷന് സമീപത്ത് എത്തിയപ്പോള്‍ മഹീന്ദ്ര കാറില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം സംഘം കവരുകയും ചെയ്തു. പരുക്കേറ്റ യൂസഫും ഷാനവാസും നിലവില്‍ ചികിത്സയിലാണ്.
പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് ഉടമ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിച്ച മൂന്നു പേരും മുഖം മൂടിയും ധരിച്ചിരുന്നു. അക്രമികള്‍ സഞ്ചരിച്ച മഹീന്ദ്ര കാര്‍ കടന്നു പോയ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കവര്‍ച്ചാ സംഘത്തിന്റെ ആസൂത്രിതമായ നീക്കമായാണ് പോലീസ് സംഭവത്തെ കണക്കാക്കുന്നത്. വടക്കന്‍ കേരളത്തിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തല്‍മണ്ണ പോലിസീന്റെ അന്വേഷണം പുരോഗമിക്കുന്നത്.
<BR>
TAGS : ROBBERY
SUMMARY : Robbery in Malappuram; 3.5 kg of gold was stolen by smashing the scooter of the jeweler’s owner.
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…