മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം ആണ് മരിച്ചത്. 17വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂക്കോട്ടുപാടം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. മുടി വെട്ടാൻ എന്ന് പറഞ്ഞ് ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനുശേഷമാണ് ഹാഷിമിനെ കാണാതായത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
TAGS : MALAPPURAM
SUMMARY : A 17-year-old’s body was found in a well in Malappuram
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…