മലയാളം മിഷന്‍-കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി കന്നഡ പഠനപദ്ധതിയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലും കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ നടത്തുന്ന കന്നഡ ഭാഷാ പഠനക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 1.30 ന് വികാസ സൗധ ഹാളില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍ പ്രഖ്യാപനം നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമ, കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ എസ് തങ്ങടഗി ചടങ്ങില്‍ മുഖ്യാതിഥിയാകും. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബിളിമളെ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി സംസാരിക്കും. ബെംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ക്ലാസുകളുടെ നടത്തിപ്പ് അടക്കമുള്ള മാർഗ നിർദേശങ്ങൾ യോഗത്തിൽ ചെയർമാൻ ബിളിമളെ നൽകും. ഓഗസ്റ്റ് 15 മുതൽ 20 കേന്ദ്രങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

മൂന്നു മാസം നീളുന്ന ലഘു പാഠ്യപദ്ധതി കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് രൂപപെടുത്തിയിരിക്കുന്നത്. 35 ല്‍ കുറയാത്ത പഠിതാക്കളും 3 കോര്‍ഡിനേറ്റര്‍മാരും, പഠന കേന്ദ്രവുമുള്ള സംഘടനകള്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്. ജോലിക്കും പഠനത്തിനുമായി സംസ്ഥാനത്ത് എത്തുന്ന മലയാളികളെ കന്നഡ അറിയാവുന്നവരായി മാറ്റുകയാണ് ലക്ഷ്യമെന്നും പദ്ധതിയുടെ വിജയത്തിനായി മലയാളി സംഘടനകളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതായും ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9739200919, 9379913940
<br>
TAGS :  MALAYALAM MISSION
SUMMARY : Malayalam Mission-Kannada Development Authority Kannada study program started today

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…

32 minutes ago

ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ കഥപറച്ചിൽ സംഗമം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…

1 hour ago

വയറ്റില്‍ തോട്ട കെട്ടിവെച്ച്‌ പൊട്ടിച്ച്‌ 60കാരന്‍ ജീവനൊടുക്കി

കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച്‌ പൊട്ടിച്ച്‌ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…

2 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…

2 hours ago

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…

2 hours ago

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

3 hours ago