ബെംഗളൂരു: മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം നവംബര്‍ 24ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 3.30 വരെ നടക്കും. ബെംഗളൂരുലെ പഠനോത്സവം വിമാനപുര കൈരളി നിലയം സ്കൂളിലും, മൈസൂരുവിലെ പഠനോത്സവം ഡി പോള്‍ പബ്ലിക് സ്കൂളിലും വെച്ചാണ് നടക്കുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ കോഴ്സുകളിലെ അഞ്ഞൂറോളം പഠിതാക്കളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി പരീക്ഷകളിലേക്കുള്ള സമാന്തര പ്രവേശന യോഗ്യതാ പരീക്ഷയും ഇതോടൊപ്പം ഉണ്ടായിരിക്കും. പഠിതാക്കളും, അധ്യാപകരും പങ്കെടുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകള്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും.
ബെംഗളൂരു പഠനോത്സവത്തില്‍ കകര്ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍, ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത വേണുഗോപാലന്‍, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ മീര നാരായണന്, ജിസ്സൊ ജോസ് എന്നിവര്‍ പങ്കെടുക്കും. മേഖലാ കോ ഓര്‍ഡിനേറ്റര്‍മാരായ നൂര്‍ മുഹമ്മദ്, അനൂപ് കുറ്റ്യേരിമ്മല്‍, ശ്രീജേഷ്. പി, വിനേഷ്. കെ, ജിജോ.ഇ. വി. എന്നിവര്‍ നേതൃത്വം നല്‍കും. മൈസൂരു പഠനോത്സവം ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്യും. ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ സുരേഷ് ബാബു, ഷാഹിന ലത്തീഫ്, കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മാരിയില്‍, കെ. പി. എന്‍. പൊതുവാള് എന്നിവര്‍ പങ്കെടുക്കും.
രാവിലെ 9.30 മുതല്‍ 12.30 വരെ ബെംഗളൂരുവിലെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗവും നടക്കും. 260 പഠനകേന്ദ്രങ്ങളും, 450 സന്നദ്ധപ്രവര്‍ത്തകരും, 6000 പഠിതാക്കളുമാണ് ഇപ്പോള്‍ ചാപ്റ്ററിനു കീഴിലുള്ളത്. കന്നഡ ഡവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കന്നഡ ക്ലാസ്സുകള്‍ നടത്തുന്നതിനായി 15 സെന്ററുകള്‍ ഈ വര്‍ഷം ആരംഭിക്കും.
<br>
TAGS : MALAYALAM MISSION
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…