ബെംഗളൂരു കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ മലയാളം മിഷന്‍ നടത്തുന്ന കന്നഡ ഭാഷാ പഠന ക്ലാസുകള്‍ക്ക് തുടക്കമായി. അധ്യാപകര്‍ക്കുള്ള പരിശീലനവും നോര്‍ത്ത് സോണ്‍ കന്നഡ ക്ലാസ്സുകളുടെ ഉദ്ഘാടനവും ജാലഹള്ളി പൈപ്പ്ലൈന്‍ റോഡിലെ കേരളാ സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് ഓഫീസില്‍ നടന്നു. കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. പുരുഷോത്തം ബിളിമലെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. മേധാ പട്ര്‍ധന്‍ സ്വാഗതം പറഞ്ഞു. മലയാളം- കന്നഡ മിഷൻ കൺവീനർ ടോമി ജെ. ആലുങ്കല്‍, എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, ചാപ്റ്റര്‍ പ്രസിഡന്റ് കെ.ദാമോദരന്‍, ബാലചന്ദ്രന്‍, കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹംഗല്‍, ബിന്ദു ഗോപാലകൃഷ്ണന്‍, അഡ്വ. ബുഷ്‌റ വളപ്പില്‍, ജ്യോത്സന, അനിത, മൃദുല, സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ ഡോ: പുരുഷോത്തമ ബിളിമലെ 15 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ബിളിമലെ സ്വന്തമായി രൂപകല്‍പ്പന ചെയ്ത കരിക്കുലമാണ് 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന (ചുരുങ്ങിയത് മൂന്ന് മാസം) ഈ ഹ്രസ്വ പഠന പദ്ധതിയിലുള്ളത്.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission – Kannada Development Authority starts Kannada study classes
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…