ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ക്കായി കാവ്യശില്പശാല സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ കവികളെയും കവിതകളെയും പരിചയപ്പെടുത്തിക്കൊണ്ട് ബെംഗളൂരു, മൈസൂരു, ഉഡുപ്പി മേഖലകളിലെ കുട്ടികള്‍ക്കായി 6 ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് ബെംഗളൂരു മേഖലയിലെ കുട്ടികള്‍ക്കായി നീതു കുറ്റിമാക്കലിന്റെ നേതൃത്വത്തില്‍ കൈരളി നിലയം വിമാനപുര സ്‌കൂളില്‍ നടന്ന സമാപന ക്ലാസ്സ് നടത്തി. മൈസൂരു മേഖലയിലെ കുട്ടികള്‍ക്കായി ജൂണ്‍ 23 ന് ക്ലാസ്സ് ഉണ്ടായിരിക്കും.
കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍, സെക്രട്ടറി ഹിത വേണുഗോപാല്‍, കൈരളി കലാസമിതി സെക്രട്ടറി പി. കെ.സുധീഷ്, മദ്ധ്യമേഖല കോ. ഓര്‍ഡിനേറ്റര്‍ നൂര്‍ മുഹമ്മദ്, നോര്‍ത്ത് മേഖല കോ. ഓര്‍ഡിനേറ്റര്‍ ബിന്ദു ഗോപാലകൃഷ്ണന്‍, അക്കാഡമിക് കോ. ഓര്‍ഡിനേറ്റര്‍ മീരാനാരായണന്‍, ബെംഗലൂരുവിലെ വിവിധ മേഖലയില്‍ നിന്നുള്ള മിഷന്‍ അധ്യാപകരും നിരവധി വിദ്യാര്‍ഥികളും പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION | ART AND CULTURE,
SUMMARY : Malayalam Mission Poetry Workshop
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…