വിജയികള്‍: സൗപർണിക വിപിൻ (സബ് ജൂനിയർ), അക്ഷര ഒ. (ജൂനിയർ), അനഘ സുരേഷ് (സീനിയർ), അജി അയ്യപ്പൻ (അധ്യാപക വിഭാഗം).
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിൻ്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മൈസൂരു മേഖലയുടെ നേതൃത്വത്തിൽ നടത്തിയ നാടൻ പാട്ട് മത്സരത്തിൻ്റെ ഫലപ്രഖ്യാപനം കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലൻ ഓൺലൈനിലൂടെ നിർവഹിച്ചു. കർണാടകയിലെ വിവിധ മേഖലകളിൽ നിന്നായി 50ലധികം കുട്ടികളും അധ്യാപകരും മത്സരത്തിൽ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, അധ്യാപക വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സബ് ജൂനിയർ വിഭാഗത്തിൽ മുദ്ര മലയാളവേദി മൈസൂരുവിലെ സൗപർണിക വിപിൻ ഒന്നാം സ്ഥാനവും കേരളസമാജം മൈസൂരുവിലെ ദക്ഷ് എൻ സ്വരൂപ് രണ്ടാം സ്ഥാനവും ഐറിസ് മലയാളം ഭാഷാപള്ളിക്കുടം ബെംഗളൂരു സൗത്തിലെ അഷിത എസ് മൂന്നാം സ്ഥാനത്തിനും അർഹയായി. ജൂനിയർ വിഭാഗത്തിൽ കേരളസമാജം ബെംഗളൂരു നോർത്തിലെ അക്ഷര ഒ. ഒന്നാം സ്ഥാനവും മുദ്ര മലയാള വേദിയിലെ നിയാലക്ഷ്മി രണ്ടാം സ്ഥാനവും കെ കെ എസ് കലാക്ഷേത്ര ബെംഗളൂരു സെൻട്രലിലെ ധ്വനി വിനോദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ സൗണ്ട് എ വേയ്ക്ക് മ്യൂസിക് അക്കാദമി ബെംഗളൂരു സെൻട്രലിലെ അനഘ സുരേഷ് ഒന്നാം സ്ഥാനവും മുദ്രാ മലയാള വേദിയിലെ ഹന്ന എം കോശി രണ്ടാം സ്ഥാനവും അമ്മ മലയാളം ശോഭാ സിറ്റി ബെംഗളൂരു നോർത്തിലെ വൈമിത്ര വിനോദ് മൂന്നാം സ്ഥാനവും നേടി. അധ്യാപക വിഭാഗത്തിൽ മുദ്രാ മലയാള വേദിയിൽ അധ്യാപകരായ അജി അയ്യപ്പൻ ഒന്നാം സ്ഥാനവും ദിവ്യ പ്രഭാത രണ്ടാം സ്ഥാനവും അക്ഷര മലയാള വേദി നഞ്ചൻ ഗൂഡിലെ അന്നമ്മ വിക്ടറും സ്വർഗ്ഗ റാണി ചർച്ച് ബെംഗളൂരു വെസ്റ്റിലെ ബിനു ടോമിയും മൂന്നാം സ്ഥാനത്തിനും അർഹയായി.
കൂട്ട് നാടൻപാട്ട് കലാസമിതി ഡയറക്ടർ സുവീഷ് , മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻറ് ദാമോദരൻ, നാടൻ പാട്ട് അധ്യാപകനായ മനുരാഗ്, നാടൻ പാട്ട് കലാകാരന്‍ പുരുഷോത്തമൻ എന്നിവർ വിധികർത്താക്കളായിരുന്നു.
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…
ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…