ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടി പഠനകേന്ദ്രത്തിലെ ആമ്പല്‍ വിദ്യാര്‍ഥിനി കുമാരി ഹന്ന ലിന്റോയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ചു. പഠന കേന്ദ്രം ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ടോണി മൂന്നു പീടിയേക്കല്‍ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരനും മലയാളം മിഷന്‍ പി ആര്‍ യുമായ സതീഷ് തോട്ടശ്ശേരി മുഖ്യാതിഥിയായിരുന്നു. പഠന കേന്ദ്രത്തിലെ നീലക്കുറിഞ്ഞി വിദ്യാര്‍ഥിനി കുമാരി അന്ന അവതരിപ്പിച്ച നൃത്തവും പഠന കേന്ദ്രത്തിലെ അധ്യാപകന്‍ സജി വര്‍ഗീസിന്റെ കവിത പാരായണവും ആഘോഷങ്ങള്‍ക്ക് മികവേകി. സതീഷ് തോട്ടശ്ശേരി, ഫാദര്‍ ടോണി മൂന്നു പീടിയേക്കല്‍, ഫാദര്‍ ജോര്‍ജ് പള്ളിക്കാമല്യ ഇടവക കൈക്കാരന്‍ ടോമി എസി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മലയാളം പഠന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആഷക് ലോയിഡ് സ്വാഗതവും സെന്റര്‍ ഇന്‍ ചാര്‍ജ് കാര്‍ണീവ് റോസ് തോമസ് നന്ദിയും പറഞ്ഞു.
<B>
TAGS : MALAYALAM MISSION
SUMMARY : Praveshnothsavam at Malayalam Mission Babusapalaya Study Centre
ഇടുക്കി: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…
വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…
ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ…
കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ…