Categories: ASSOCIATION NEWS

മലയാളം മിഷൻ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ

ബെംഗളൂരു:  പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കായി സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രിയിലേക്കുള്ള മുന്നോടിയായിട്ടാണ് ഈ പരീക്ഷകൾ നടക്കുക. ഇതിൽ യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് അവരുടെ അടുത്തുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ചേർന്ന് നിലവിലുള്ള വിദ്യാർഥികൾക്കൊപ്പം പഠനം പൂർത്തിയാക്കാവുന്നതാണ്.

കര്‍ണാടകയിലെ വിവിധ മേഖലകളിൽ നിന്നും പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ അടുത്തുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങത്തിലെ അധ്യാപകർ വഴി ജൂൺ 28നു മുൻപായി അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പിആർ.ഓ യുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍:  9845185326
<br>
TAGS : MALAYALAM MISSION | EXAMINATIONS
SUMMARY : Entrance Test to Malayalam Mission Senior Diploma Courses

Savre Digital

Recent Posts

ദീപ്‌തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…

7 hours ago

ഇന്ത്യയുടെ അഗ്നി-5 മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…

7 hours ago

അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…

7 hours ago

വാഹനാപകടം: റിയാദില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…

8 hours ago

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

10 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

10 hours ago